'നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ വലിഞ്ഞു കയറി വീഡിയോ എടുക്കാന്‍ ശ്രമം'; സ്‌കൂള്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
Nov 24, 2021, 08:53 IST
അഹ് മദാബാദ്: (www.kasargodvartha.com 24.11.2021) ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗുജറാതിലെ സബര്‍മതി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ വലിഞ്ഞു കയറിയ പ്രേം പാഞ്ചാല്‍(15) തല്‍ക്ഷണം മരിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
'അവന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടണമായിരുന്നു. അതിനുവേണ്ടി ട്രെയിനിനു മുകളില്‍ കയറിയതാണ്' ചങ്ങാതിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ച കുട്ടി പറഞ്ഞു. അഹമ്മദാബാദിലെ റനിപില്‍നിന്നാണ് ഇരുവരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കാനായി ചരക്കു ട്രെയിനിന് മുകളില്‍ കയറിയപ്പോഴാണ് സംഭവം. ഹൈ വോള്‍ടേജ് വൈദ്യുതക്കമ്പിയില്‍ തട്ടിയ കുട്ടി തെറിച്ചു വീണു തല്‍ക്ഷണം മരിച്ചു.
Keywords: News, National, India, Death, Student, Top-Headlines, Train, Video, Friend, Gujarat Teen Climbs On To Train Wagon To Shoot Video, Dies Of Electric Shock