city-gold-ad-for-blogger

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന്റെ അഹ് മദ് പട്ടേലിന് ജയം

ന്യൂഡല്‍ഹി:(www.kasargodvartha.com 09/08/2017) ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കോണ്‍ഗ്രസിന്റെ അഹ് മദ് പട്ടേല്‍ 44 വോട്ടുകളുമായി വിജയം നേടി. ബി.ജെ.പിയില്‍ നിന്ന് അമിത്ഷായും സ്മൃതി ഇറാനിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിമതരായി വോട്ട് രേഖപ്പെടുത്തിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതാണ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുക്കിയത്.

ബി.ജെ.പി നേതാവ് ബല്‍വന്ത് സിങ് രജ്പുതിനെയാണ് അഹ് മദ് പട്ടേല്‍ പരാജയപ്പെടുത്തിയത്. അര്‍ദ്ധരാത്രി രണ്ടോടെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ബി.ജെ.പി സഖ്യകക്ഷിയായ ജി.പി.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയ കോണ്‍ഗ്രസിന് വോട്ടു ചെയ്തെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന്റെ അഹ് മദ് പട്ടേലിന് ജയം


ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് 45 മിനുട്ട് വൈകിയാണ് ആരംഭിച്ചത്. തൊട്ടുപിന്നാലെ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ബി.ജെ.പി അധ്യക്ഷനും ഗുജറാത്തിലെ എം.എല്‍.എയുമായ അമിത്ഷാ മുമ്പാകെ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിച്ച പാര്‍ട്ടിയുടെ രണ്ടുവിമത എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അവരുടെ വോട്ട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതോടെയാണ് ഫലം അനിശ്ചിതത്വത്തിലേക്കു നീണ്ടത്.

കോണ്‍ഗ്രസ് ഉന്നയിച്ച പരാതിയില്‍ തീരുമാനമാകാതെ വോട്ടെണ്ണല്‍ തുടങ്ങില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ഡി.എം പാട്ടില്‍ പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യ ഇലക്ടറല്‍ ഓഫീസര്‍ ബി.ബി സൈ്വന്‍ പറഞ്ഞു. പിന്നീട് കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ റദ്ദാക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് അഹ് മദ് പട്ടേലിന് വിജയക്കൊടി പാറിക്കാന്‍ സഹായകമായത്.

182 അംഗ നിയമസഭയില്‍ നിലവില്‍ 176 എം.എല്‍.എമാരാണുള്ളത്. ഇതില്‍ ബി.ജെ.പിക്ക് 122 പേരുടെ അംഗബലമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അമിത്ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഉറപ്പായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍സിംഗ് വഗേലയും മറ്റ് ആറ് എം.എല്‍.എമാരും വിമതപക്ഷത്തായതോടെയാണ് അഹ് മദ് പട്ടേലിന്റെ വിജയകാര്യത്തില്‍ സംശയം ജനിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Election, BJP, Congress, MLA, Party, Vote,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia