ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഓഹരി വിപണിയിലും ചലനം, ആദ്യം തകര്‍ന്നു പിന്നെ കരകയറി
Dec 18, 2017, 16:01 IST
മുംബൈ:(www.kasargodvartha.com 18/12/2017) ഗുജറാത്ത് തെരഞ്ഞെടുപ്പ് ഓഹരി വിപണിയിലും ചലനംസൃഷ്ടിച്ചു ആദ്യം വിപണി നഷ്ടത്തിലേക്ക് പോയെങ്കിലും പിന്നെ ലാഭത്തിലായി. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ നിന്ന് വിരുദ്ധമായി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായതോടെയാണ് ഓഹരി വിപണിയിലും ആദ്യഘട്ടതില്‍ തകര്‍ച്ച അനുഭവിച്ചത്. തിരഞ്ഞെടുപ്പ് ഫലം അറിവായതുമുതല്‍ ബോംബൈ സൂചിക സെന്‍സെക്‌സ് 600 പോയിന്റ് വരെ താഴ്ന്നു. ദേശീയ സൂചിക നിഫ്റ്റി 200 പോയിന്റ് ഇടിഞ്ഞു. പിന്നീട് ബിജെ പി മുന്നേറ്റമുണ്ടാകാന്‍ തുടങ്ങിയപ്പോള്‍ വിപണികള്‍ തിരിച്ച് ലാഭത്തിലേക്ക് കയറുകയായിരുന്നു.
കനത്ത വില്‍പന സമര്‍ദ്ദമാണ് വിപണിക്ക് ആദ്യഘട്ടത്തില്‍ തിരിച്ചടിയാവുന്നതിന് പ്രധാനകാരണം. ബാങ്കിങ്ങ് ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. പല ഓഹരികളുടെയും 2 ശതമാനം വരെ താഴ്ന്നു.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഓഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായതോടെ വിപണിക്ക് തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ പിന്നീട് ബി ജെ പി ലീഡിലേക്ക് വന്നപ്പോള്‍ ഓഹരി വിപണിയിലും നേട്ടനുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Election, Top-Headlines, Effected, Stock market, Gujarat polls: reflects stock markets