city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭ്യൂഹങ്ങൾക്ക് വിരാമം; കോൺ​ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ​ഗുജറാത് എംഎൽഎ ജി​ഗ്നേഷ് മേവാനി, ഒപ്പം കനയ്യ കുമാറും

ന്യൂഡെൽഹി: (www.kasargodvartha.com 25.09.2021) അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺ​ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ​ഗുജറാത് എംഎൽഎ ജി​ഗ്നേഷ് മേവാനി. ഒപ്പം കനയ്യ കുമാറും. ഇരുവരും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്ന്‌ ജിഗ്നേഷ് മേവാനി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ന്യൂഡെൽഹിയിലായിരിക്കും പാർടി പ്രവേശം. ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

രാഹുല്‍ഗാന്ധിക്ക് പുറമെ പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോര്‍ എന്നിവരുമായും യുവനേതാക്കള്‍ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. അതേസമയം കനയ്യ കുമാറിന് ബിഹാറില്‍ നിര്‍ണായക പദവി നല്‍കുമ്പോള്‍ ജിഗ്നേഷ് മേവാനിക്ക് ഗുജറാത് വര്‍കിംഗ് പ്രസിഡന്‍റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന.

അഭ്യൂഹങ്ങൾക്ക് വിരാമം; കോൺ​ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ​ഗുജറാത് എംഎൽഎ ജി​ഗ്നേഷ് മേവാനി, ഒപ്പം കനയ്യ കുമാറും

കനയ്യ കുമാറിനെ ഒപ്പം നിര്‍ത്താന്‍ സിപിഐ ദേശീയ ജനറല്‍ സെക്രടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാതിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ​ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന ഗുജറാത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Keywords:  News, New Delhi, Politics, Congress, Rahul_Gandhi, Top-Headlines, National, India, Gujarat MLA Jignesh Mevani, Kanhaiya Kumar, Gujarat MLA Jignesh Mevani, Kanhaiya Kumar to join Congress on 28 September ahead of polls.    


< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia