city-gold-ad-for-blogger

Gujarat Election | ഗുജറാത് തെരഞ്ഞെടുപ്പ്: പാര്‍ടി മാറിയെത്തിയവര്‍ക്ക് സീറ്റുകള്‍ നല്‍കി ബിജെപിയും ആം ആദ്മി പാര്‍ടിയും; വിശ്വസ്തരായ പഴയ നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കി കോണ്‍ഗ്രസ്

അഹ്മദാബാദ്: (www.kasargodvartha.com) ഗുജറാതില്‍ എതിര്‍ ചേരിയില്‍ നിന്നെത്തിയവര്‍ക്ക് സീറ്റുകള്‍ നല്‍കി ബിജെപിയും ആം ആദ്മി പാര്‍ടിയും. അതേസമയം സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പെടെ പാര്‍ടിയുടെ വിശ്വസ്തരായ പഴയ നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. അടുത്ത മാസം സംസ്ഥാനത്ത് 182 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നിവ പല നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.
         
Gujarat Election | ഗുജറാത് തെരഞ്ഞെടുപ്പ്: പാര്‍ടി മാറിയെത്തിയവര്‍ക്ക് സീറ്റുകള്‍ നല്‍കി ബിജെപിയും ആം ആദ്മി പാര്‍ടിയും; വിശ്വസ്തരായ പഴയ നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കി കോണ്‍ഗ്രസ്

വ്യാഴാഴ്ച ബിജെപി 160 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന 20 എംഎല്‍എമാരില്‍ ഒമ്പത് പേരുടെ പേരുകളും ഇതിലുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ വര്‍കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിനും ബിജെപി ടികറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം, മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂര്‍, ഭവേഷ് കത്താര എന്നിവരുടെ കാര്യത്തില്‍ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 2017ന് മുമ്പ് തന്നെ കോണ്‍ഗ്രസ് വിട്ട ചില നേതാക്കളെയാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ത്ഥികളാക്കിയത്. ഇവരില്‍ രാഘവ്ജി പട്ടേല്‍ (ജാംനഗര്‍ റൂറല്‍), ബല്‍വന്ത് സിംഗ് രാജ്പുത് (സിദ്ധ്പൂര്‍) എന്നിവരുടെ പേരുകള്‍ പ്രധാനമാണ്. 2017 ജൂലൈയില്‍, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വോട് ചെയ്തതിന് പട്ടേലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ എതിര്‍ ചേരിയില്‍ നിന്ന് വിട്ടുനിന്ന ഒരു നേതാവിന്റെയും പേരില്ല. പാര്‍ടി പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി രംഗത്തിറക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇത് മനസില്‍ വെച്ചാണ് ഞങ്ങള്‍ ഞങ്ങളുടെ തന്ത്രം തയ്യാറാക്കിയത്. കോണ്‍ഗ്രസ് വിട്ട ഒരു നേതാവും ജയിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ സ്വന്തം പ്രവര്‍ത്തകര്‍ അവരെ വിജയിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎപിയുടെ 174 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രകാരം, കോണ്‍ഗ്രസ്, ബിജെപി, ഭാരതീയ ട്രൈബല്‍ പാര്‍ടി എന്നിവയില്‍ നിന്ന് വിട്ടുപോയ നിരവധി നേതാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് വക്താവ് കൈലാഷ് ഗാധ്വിക്ക് മാണ്ഡവിയില്‍ നിന്ന് എഎപി ടികറ്റ് നല്‍കിയപ്പോള്‍, സൂറതിലെ മുന്‍ ബിജെപി അധ്യക്ഷന്‍ പിവിഎസ് ശര്‍മ ജില്ലയിലെ മജുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നു. 2017ല്‍ പാര്‍ടി ടികറ്റില്‍ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഭരത്സിംഗ് വഖ്ല, ദിയോഗര്‍ ബാരിയയില്‍ നിന്ന് എഎപി സ്ഥാനാര്‍ഥിയായി ഇത്തവണ ജനവിധി തേടുന്നു.

ബിടിപിയുടെ നര്‍മദ ജില്ലാ ഘടകത്തിന്റെ മുന്‍ പ്രസിഡന്റ് ചൈതര്‍ വാസവയെയാണ് ആം ആദ്മി പാര്‍ടി ദെദിയാപദയില്‍ നിന്ന് മത്സരിപ്പിക്കുന്നത്. മതര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ബിജെപിയെ പ്രതിനിധീകരിച്ച കേസര്‍ സിംഗ് വഗേല വെള്ളിയാഴ്ച (നവംബര്‍ 11) എഎപിയില്‍ ചേര്‍ന്നു, പാര്‍ടി അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വത്തിന് അവസരം നല്‍കുമോ ഇല്ലയോ എന്ന് കണ്ടറിയണം. വഗേലയ്ക്ക് ഇത്തവണ ബിജെപി ടികറ്റ് നല്‍കിയിരുന്നില്ല.

Keywords:  Latest-News, National, Top-Headlines, Gujarat-Elections, Political-News, Politics, Assembly Election, Election, Congress, BJP, Gujarat Election: List of candidates.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia