city-gold-ad-for-blogger

അപ്രതീക്ഷിത നീക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്: (www.kasargodvartha.com 11.09.2021) അപ്രതീക്ഷിത നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് രൂപാണി രാജിവച്ചു. ഗവര്‍ണര്‍ ആചാര്യ ദേവ്റത്തിന് രൂപാണി രാജിക്കത്ത് നല്‍കി.

അപ്രതീക്ഷിത നീക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു


ഗാന്ധിനഗറില്‍ നടന്ന പാര്‍ടി ഉന്നതതലയോഗത്തിന് ശേഷമാണ് രൂപാണിയുടെ രാജി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതെന്നും അതിന് നന്ദി പറയുന്നെന്നും രൂപാണി പറഞ്ഞു. അതേസമയം രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 

2016 ആഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ബി ജെ പി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: News, National, India, Minister, Top-Headlines, Politics, Political Party, Gujarat Chief Minister, Cabinet Resign A Year Before State Polls

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia