പോര്‍ബന്തറിലെ 100 കിലോ ഹെറോയിന്‍ വേട്ട; ഇറാന്‍ പൗരന്മാര്‍ക്കു പിന്നാലെ മയക്കുമരുന്ന് കടത്ത് സംഘത്തിലുള്‍പെട്ട കാസര്‍കോട് സ്വദേശിയും അഫ്ഗാന്‍ പൗരനും അറസ്റ്റില്‍
Apr 17, 2019, 18:09 IST
പോര്‍ബന്തര്‍: (www.kasargodvartha.com 17.04.2019) പോര്‍ബന്തര്‍ കോസ്റ്റില്‍ 100 കിലോ ഹെറോയിനുമായി ഇറാന്‍ പൗരന്മാരെ അറസ്റ്റു ചെയ്തതിനു പിന്നാലെ മയക്കുമരുന്ന് കടത്ത് സംഘത്തിലുള്‍പെട്ട കാസര്‍കോട് സ്വദേശിയും അഫ്ഗാന്‍ സ്വദേശിയും അറസ്റ്റിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ സലാം കുഞ്ഞി, അഫ്ഗാന്‍ പൗരന്‍ നിയാമത്ത് ഖാന്‍ എന്നിവരെയാണ് ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 27നാണ് പോര്‍ബന്തറില്‍ വിപണിയില്‍ 500 കോടിയില്‍പരം രൂപ വിലമതിക്കുന്ന 100 കിലോ ഹെറോയിനുമായി മയക്കുമരുന്ന് കടത്ത് സംഘം പിടിയിലായത്.
പാക്കിസ്ഥാനില്‍ നിന്നും എത്തിയ മയക്കു മരുന്ന് കപ്പല്‍ മാര്‍ഗം സൗദി അറേബ്യയിലേയ്ക്കു കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനിടയില്‍ സംഘാംഗങ്ങളില്‍ ഒരാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ സൂചിപ്പിച്ചു. സംഘം പിടിയിലായതിനു പിന്നാലെ നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയും അഫ്ഗാന്‍ പൗരനും കുടുങ്ങിയത്.
Keywords: Kasaragod, Kerala, news, National, Top-Headlines, Crime, Gujarat ATS arrests two more in 100kg heroin seizure case
< !- START disable copy paste -->