GST Collection | രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; ഇതാദ്യം
May 3, 2022, 13:03 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തെ ചരക്ക് സേവന നികുതി (ജി എസ് ടി) ഇതാദ്യമായി റെകോര്‍ഡ് തുകയില്‍. ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലേക്കാണ് വരുമാനം ഉയര്‍ന്നത്. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 1 ന് പുറത്തുവിട്ട കണക്കുകളില്‍ ഏപ്രില്‍ മാസത്തില്‍ വരുമാനം 1.68 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നും തുടര്‍ചയായ 10-ാം മാസം ഒരു ലക്ഷം കോടി രൂപ കടന്നതായും പറയുന്നു. മൊത്തം ജി എസ് ടി കലക്ഷന്‍ 2022 ഏപ്രിലില്‍ ആദ്യമായി 1.5 ലക്ഷം കോടി രൂപയും കടന്നു. 2022 ഏപ്രിലില്‍ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1,67,540 കോടി രൂപയാണ്.
അതില്‍ കേന്ദ്ര ചരക്ക് സേവന നികുതി (സി സി ജി എസ് ടി)) 33,159 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ് ജി എസ് ടി) 41,793 കോടി രൂപയും സംയോജിത ചരക്ക് സേവന നികുതി (ഐ ജി എസ് ടി) 81,939 കോടി രൂപയുമാണ്. മാര്‍ചിലെ വരുമാനം 1.42 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ചിലെ വരുമാനത്തേക്കാള്‍ 25,000 കോടി രൂപ കൂടുതലാണ് ഏപ്രിലിലെ ജി എസ് ടി വരുമാനം.
Keywords: New Delhi, News, National, Top-Headlines, Business, Price, GST Revenue collection for April 2022 at Rs 1.68 lakh crore.