GST Collection | നവംബറില്‍ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ; 11 ശതമാനം വര്‍ധനവ്
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യമാകെയുള്ള നവംബര്‍ മാസത്തെ മൊത്ത ജിഎസ്ടി വരുമാനം 1,45,867 കോടി രൂപ. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് വരുമാനത്തില്‍ 11 ശതമാനം വര്‍ധനവാണുണ്ടായത്. തുടര്‍ചയായി ഒന്‍പതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. ജിഎസ്ടി ഏര്‍പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന നികുതി വരുമാനം ഒക്ടോബറിലായിരുന്നു, 1.51 ലക്ഷം കോടി രൂപ.
റെകോര്‍ഡ് വരുമാനം നേടിയത് ഏപ്രിലിലായിരുന്നു, 1.67 ലക്ഷം കോടി രൂപ. കേന്ദ്രത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 25,681 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി) 32,651 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) 77,103 കോടി, സെസ് 10,433 കോടി എന്നിങ്ങനെയാണ് വരുമാനത്തിന്റെ കണക്ക്.
Keywords: New Delhi, News, National, Top-Headlines, Business, GST collection for November stands at Rs 1.45 lakh crore.