വിവാഹ വേദിയില്‍ വരനെ വെടിവെച്ചുകൊന്നു; വെടിവച്ചത് സുഹൃത്ത്,കൊലപാതക കാരണമറിയാതെ ബന്ധുക്കള്‍, യുവാവ് വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 1, 2018, 16:06 IST
ലക്‌നൗ: (www.kasargodvartha.com 01/05/2018) വിവാഹവേദിയില്‍ വരനെ വെടിവെച്ചുകൊന്നു. വെടിവച്ചത് സുഹൃത്ത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സുനില്‍ ശര്‍മ്മ എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിവാഹചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ സുഹൃത്ത് വരനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
വിവാഹച്ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവെ സമീപത്ത് നിന്ന സുഹൃത്ത് രാംചന്ദ്രയാണ് സുനിലിന് നേരെ നിറയൊഴിക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് ഇയാള്‍ സുനിലിനെ വെടിവെച്ചത്. രാംചന്ദ്ര രണ്ട് തവണ സുനിലിന് നേരെ നിറയൊഴിച്ചു. എന്നാല്‍ വിവാഹവേദിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നതിനാല്‍ ആദ്യത്തെ വെടിശബ്ദം വരനും ബന്ധുക്കളും കേട്ടില്ല. ആദ്യത്തെ പ്രാവശ്യം നിറയൊഴിച്ചെങ്കിലും അത് ദേഹത്ത് കൊള്ളാത്തതിനാല്‍ വീണ്ടും നിറയൊഴിക്കുകയായിരുന്നു.
എന്തിനാണ് സുനിലിനെ സുഹൃത്തായ രാംചന്ദ്ര വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് സംബന്ധിച്ച് ഇതുവരെ യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. സുനിലിന് നേരെ നിറയൊഴിച്ചയുടന്‍ രാംചന്ദ്ര സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആചാരത്തിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സുനിലിന് ചുറ്റും ബന്ധുക്കളും ഉണ്ടായിരുന്നു. വെടിയേറ്റ് നെഞ്ചില്‍ കൈവെച്ച് നീലത്തേക്ക് വീണ സുനിലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വരന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Video, Marriage, Murder, Friend, Police, Crime, Investigation,Groom being shot dead at his own wedding