മടിക്കേരിയില്‍ പഞ്ചായത്ത് അംഗത്തെ മണല്‍ മാഫിയ വെടിവെച്ച് കൊന്നു
Oct 6, 2015, 12:19 IST
മടിക്കേരി: (www.kasargodvartha.com 06/10/2015) മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പഞ്ചായത്ത് അംഗം വെടിയേറ്റ് മരിച്ചു. ബേത്തു വില്ലേജിലെ നപോക്ലുവിലാണ് സംഭവം. കാണ്ടൂര്‍ മൂര്‍നാട് പഞ്ചായത്ത് അംഗം ഗണേഷ് എന്ന ബ്ലേഡ് ഗണേശ് (30) ആണ് കൊല്ലപ്പെട്ടത്. മണല്‍ വാരലുമായുണ്ടായ തര്‍ക്കത്തിനിടെ ജെസിബി ഡ്രൈവര്‍ കാമേയന്ത സാമ്രാട്ട് എന്നയാള്‍ വെടിവെക്കുകയായിരുന്നു.
നെഞ്ചിനും വയറിനും വെടിയേറ്റ ഗണേശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരും തമ്മിലുണ്ടായ ചെറിയതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ സംഘട്ടനത്തിലേര്‍പെടുകയും ഇതിനിടയില്‍ സാമ്രാട്ട് ഗണേശിന് നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മണല്‍ മാഫിയ സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

Keywords : Madikeri, Karnataka, Death, Sand, Clash, Gram Panchayat member shot dead by sand mafia.