city-gold-ad-for-blogger

Social Media | ഡീപ് ഫേക്ക്, വ്യാജ പ്രചാരണം തുടങ്ങി സാമൂഹ്യ മാധ്യമ കമ്പനികൾക്കെതിരെ പരാതിയുണ്ടോ? ഇനി ഏതൊരു പൗരനും കേസ് രജിസ്റ്റർ ചെയ്യാം; സൗകര്യവുമായി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: (KasargodVartha) ഏതെങ്കിലും സാമൂഹ്യ മാധ്യമ കമ്പനി ഐടി നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, രാജ്യത്തെ ഏതൊരു പൗരനും അവർക്കെതിരെ ഇനി കേസ് രജിസ്റ്റർ ചെയ്യാം. ഇതിനുള്ള സൗകര്യം സർക്കാർ ഉടൻ ലഭ്യമാക്കും. ഡീപ്ഫേക്കുകൾ, വ്യാജ പ്രചാരണങ്ങൾ പോലെയുള്ള  അഭിമാന ക്ഷതമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് ഇത് ഉപയോക്താക്കൾക്ക് തുണയാകും.  

Social Media | ഡീപ് ഫേക്ക്, വ്യാജ പ്രചാരണം തുടങ്ങി സാമൂഹ്യ മാധ്യമ കമ്പനികൾക്കെതിരെ പരാതിയുണ്ടോ? ഇനി ഏതൊരു പൗരനും കേസ് രജിസ്റ്റർ ചെയ്യാം; സൗകര്യവുമായി കേന്ദ്ര സർക്കാർ

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഐടി നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതിപ്പെടാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുതിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മുതൽ ഐടി നിയമങ്ങൾ ലംഘിക്കുന്നവരോട് സഹിഷ്ണുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐടി നിയമങ്ങൾ പ്രകാരം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗ നിബന്ധനകൾ അപ്‌ഡേറ്റ് ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ഈ മാസം ആദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിന് പിന്നാലെയുണ്ടായ ചർച്ചകളെ തുടർന്നാണ് സർക്കാർ നടപടി.

ഡിജിറ്റല്‍ ഉപയോക്താക്കള്‍ ദിവസവും 2.5 മണിക്കൂറിനടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിനും മെസേജുകള്‍ക്കുമായി

ചിലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങൾ ഐടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായും പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് അനുകൂലമായി സർക്കാർ സംവിധാനം ഒരുക്കുന്നത്.

Keywords: News, Kasargod, National, Social Media, Fir, Citizens, New Delhi, Government, Fake, Case, Police, Govt to enable citizens to file FIR against social media firms.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia