city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാനയാത്രയില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു; ആഭ്യന്തര വിമാനങ്ങളില്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും, രാജ്യാന്തര സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണം

വിമാനയാത്രയില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു; ആഭ്യന്തര വിമാനങ്ങളില്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും, രാജ്യാന്തര സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണം; മാസ്‌ക് ഇട്ടില്ലെങ്കില്‍ നോ-ഫ് ളൈ പട്ടികയില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 28.08.2020) രാജ്യത്തു വിമാനയാത്രയില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു. ആഭ്യന്തര വിമാനങ്ങളില്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും രാജ്യാന്തര സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഫെയ്സ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനക്കമ്പനികള്‍ക്കു നോ-ഫ് ളൈ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും ഡിജിസിഎയിലെ (ഡയറക്ടറ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നടപടിയെടുക്കാന്‍ നിലവിലുള്ള ഡിജിസിഎ നിയമപ്രകാരം എയര്‍ലൈനും അതിന്റെ ക്യാബിന്‍ ക്രൂവിനും മതിയായ അധികാരമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പുതിയ ഉത്തരവുകളൊന്നും പാസാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മേയ് 25ന് പുനരാരംഭിച്ച ആഭ്യന്തര വിമാനങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇന്‍-ഫ്‌ളൈറ്റ് ഭക്ഷണസേവനം അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ മുന്‍കൂറായി പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണവും സ്‌നാക്‌സും മാത്രമാണു നല്‍കിയിരുന്നത്. പുതിയ ഉത്തരവനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റ്, പാത്രങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

വിമാനയാത്രയില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു; ആഭ്യന്തര വിമാനങ്ങളില്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും, രാജ്യാന്തര സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണം

ഓരോ തവണയും ഭക്ഷണമോ പാനീയമോ നല്‍കിയ ശേഷം ക്രൂ പുതിയ കയ്യുറകള്‍ ധരിക്കണം. വിമാനത്തിനുള്ളില്‍ വിനോദത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കണം. ഡിസ്‌പോസബിള്‍ ഇയര്‍ഫോണോ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്ഫോണോ യാത്രക്കാര്‍ക്ക് നല്‍കണമെന്നും ഡിജിസിഎ വ്യക്തമാക്കി.

Keywords:  Govt permits meals on flights; airlines can put flyers on no-fly list for refusing to wear mask, New Delhi, News, Business, Flight, Top- Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia