Startup | രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വർധിപ്പിക്കാൻ സർക്കാർ; ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും?
ന്യൂഡെൽഹി: (www.kasargodvartha.com) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ, രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇൻവെർട്ടഡ് ഡ്യൂട്ടി പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും തീരുമാനം ഉണ്ടാകുമെന്നും അതുവഴി ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാകുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
ബജറ്റിൽ, പ്രോഡക്‌ട് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയുടെ വ്യാപ്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നടപടി കൈകൊണ്ടേക്കും. രാജ്യത്ത് സ്റ്റാർട്ടപ്പ് സംസ്‌കാരം വർധിപ്പിക്കുന്നതിനായി സർക്കാർ ഇതിനകം തന്നെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിൽ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS), സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീം (CGSS), ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (FFS) എന്നിവ പ്രമുഖമാണ്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി 2016 ജനുവരിയിലാണ് കേന്ദ്രസർക്കാർ 'സ്റ്റാർട്ടപ്പ് ഇന്ത്യ' സംരംഭം ആരംഭിച്ചത്.
പ്രധാനമന്ത്രി ഗതി ശക്തി (PMGS) പദ്ധതിക്കും ഊന്നൽ നൽകിയേക്കും. പുതിയ സാങ്കേതിക വിദ്യകളെ വികസിപ്പിക്കാനും മെച്ചപ്പെട്ട ഗതാഗത സംവിധാനം നിർമിക്കുന്നതുമാണ് ഗതിശക്തി പദ്ധതി ലക്ഷ്യമിടുന്നത്. ഈ സ്കീമിന് കീഴിൽ സൃഷ്ടിക്കപ്പെട്ട നാഷണൽ പ്ലാനിങ് ഗ്രൂപ്പിന് (NPG) കീഴിൽ അംഗീകരിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഫണ്ട് നൽകുന്ന കാര്യത്തിലും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.
Keywords: New Delhi, News, National, Top-Headlines, Budget, Budget-Expectations-Key-Announcement, Govt may announce measures in Budget to further strengthen startup ecosystem.