city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LPG cylinder | ഉജ്ജ്വല ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത! എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി 1 വർഷത്തേക്ക് കൂടി നീട്ടി; 9.59 കോടി ജനങ്ങൾക്ക് വലിയ ആശ്വാസം

ന്യൂഡെൽഹി: (www.kasargodvartha.com) പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി. രാജ്യത്തെ 9.60 കോടി ഗുണഭോക്താക്കൾക്ക് ഇനി ഒരു വർഷത്തേക്ക് സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡിയിൽ 12 സിലിണ്ടറുകൾ വാങ്ങാം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി നൽകുന്നതിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.

LPG cylinder | ഉജ്ജ്വല ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത! എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി 1 വർഷത്തേക്ക് കൂടി നീട്ടി; 9.59 കോടി ജനങ്ങൾക്ക് വലിയ ആശ്വാസം

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 12 സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി കഴിഞ്ഞ വർഷം മേയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്ക്കാനായിരുന്നു ഈ തീരുമാനം. 2023 മാർച്ച് ഒന്ന് വരെ 9.59 കോടി ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. ഇതിനായി 2022-23 സാമ്പത്തിക വർഷത്തിൽ 6,100 കോടി രൂപയും 2023-24ൽ 7,680 കോടി രൂപയും ചിലവ് വരുമെന്നും മന്ത്രി പറഞ്ഞു അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നിക്ഷേപിക്കും.

രാജ്യത്തെ ഗ്രാമീണ - ദരിദ്രരായ കുടുംബങ്ങൾക്ക് എൽപിജി ലഭ്യമാക്കുന്നതിന് 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. ഇതുവഴി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ആദ്യത്തെ ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുന്നു. കൂടാതെ, ഒരു വർഷം 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ അധിക സബ്‌സിഡിയും ലഭിക്കും.

Keywords: New Delhi, National, News, Government, Gas Cylinder, Prime Minister, Bank, Family, Women, Top-Headlines, Govt extends ₹200 subsidy on LPG cylinder under Ujjwala scheme by 1 year.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia