city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mobile Number | സുപ്രധാന നടപടി: രാജ്യത്തെ 70 ലക്ഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സസ്പെന്‍ഡ് ചെയ്തു; സര്‍ക്കാര്‍ നടപടിയുടെ കാരണമിതാണ്!

ന്യൂഡെല്‍ഹി: (KasargodVartha) ഡിജിറ്റല്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ രാജ്യത്ത് അതിവേഗം വര്‍ധിച്ചുവരികയാണ്. ഫോണ്‍ കോളുകളിലൂടെയും മെസേജിലൂടെയും ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ഓരോ ദിവസവും പുതിയ വഴികള്‍ പരീക്ഷിക്കുന്നു. അതിനിടയില്‍, ഡിജിറ്റല്‍ തട്ടിപ്പ് തടയുന്നതിനായി സംശയാസ്പദമായ ഇടപാടുകളില്‍ ഉള്‍പ്പെട്ട 70 ലക്ഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതായി ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷി അറിയിച്ചു. അതായത് ഈ മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തി.
     
Mobile Number | സുപ്രധാന നടപടി: രാജ്യത്തെ 70 ലക്ഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സസ്പെന്‍ഡ് ചെയ്തു; സര്‍ക്കാര്‍ നടപടിയുടെ കാരണമിതാണ്!

സാമ്പത്തിക സൈബര്‍ സുരക്ഷ, വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള യോഗത്തിന് ശേഷം, ഇക്കാര്യത്തില്‍ സംവിധാനങ്ങളും പ്രക്രിയകളും ശക്തിപ്പെടുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോഷി പറഞ്ഞു. ഇനിയും ഇത്തരം യോഗങ്ങള്‍ ഉണ്ടാകുമെന്നും അടുത്ത യോഗം ജനുവരിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (AEPS) തട്ടിപ്പ് സംബന്ധിച്ച്, ഈ പ്രശ്‌നം പരിശോധിച്ച് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി പറഞ്ഞു. വ്യാപാരികളുടെ കെവൈസി സ്റ്റാന്‍ഡേര്‍ഡൈസേഷനും യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് വിവിധ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനം എങ്ങനെ ഉറപ്പാക്കാമെന്നും യോഗം ചര്‍ച്ച ചെയ്തു. സമൂഹത്തില്‍ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ജോഷി പറഞ്ഞു. സൈബര്‍ തട്ടിപ്പിനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കണമെന്ന് അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു.

Keywords: Government, Mobile Numbers, Cyber Fraud, National News, Cyber Crime, National News, Government of India, Government suspends 70 lakh mobile numbers, here's why.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia