city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുജിസി പിരിച്ചുവിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 27/06/2018) ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപികരിച്ച് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനെ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ കമ്മീഷനില്‍ 14 അംഗങ്ങളായിരിക്കും ഉണ്ടാവുക. നിയമത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ ഏഴ് വരെ അവസരം നല്‍കിയിട്ടുണ്ട്.

മാനവ വിഭവശേഷി വകുപ്പും നീതി ആയോഗും ചേര്‍ന്നാണ് നിയമത്തിന്റെ കരട് ബില്‍ രൂപീകരിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന സുപ്രധാന ഏജന്‍സികളാണ് യുണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനും, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കമ്മിഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആവശ്യപ്പെട്ടു.

യുജിസി പിരിച്ചുവിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍


കഴിഞ്ഞ മെയ് മാസത്തില്‍ യുജിസിക്കും എഐസിടിഇക്കും പകരമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണത്തിനായി പുതിയ ഏജന്‍സിയെ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീറ എന്ന പേരിലായിരിക്കും പുതിയ ഏജന്‍സിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Education, Top-Headlines,Government seeks feedback to scrap UGC, set up Higher Education Commission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia