city-gold-ad-for-blogger

UPI LITE | ഇന്ത്യയിൽ യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾ പേ; പിൻ നമ്പർ നൽകാതെ വേഗത്തിൽ പണമയക്കാം; സവിശേഷതകൾ, ഇടപാട് പരിധി, എങ്ങനെ അക്കൗണ്ട് തുടങ്ങാം, അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (www.kasargodvartha.com) യുപിഐ പിൻ നൽകാതെ തന്നെ വേഗത്തിലും ഒറ്റക്ലിക്കിലും യുപിഐ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കുന്ന യുപിഐ ലൈറ്റ് (UPI LITE) ഗൂഗിൾ പേ പുറത്തിറക്കി. ഇത് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെ തത്സമയം ആശ്രയിക്കുന്നില്ലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ഉപയോഗിക്കുന്ന യുപിഐ സംവിധാനത്തിന്റെ കൂടുതൽ ലളിതമായ പതിപ്പാണ് യുപിഐ ലൈറ്റ്.

UPI LITE | ഇന്ത്യയിൽ യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾ പേ; പിൻ നമ്പർ നൽകാതെ വേഗത്തിൽ പണമയക്കാം; സവിശേഷതകൾ, ഇടപാട് പരിധി, എങ്ങനെ അക്കൗണ്ട് തുടങ്ങാം, അറിയേണ്ടതെല്ലാം

യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ ആദ്യം പണം നിക്ഷേപിക്കണം. യുപിഐ ലൈറ്റ് അക്കൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാൽ, ഒരാൾക്ക് ഒരു ദിവസം രണ്ടുതവണ 2,000 രൂപ വീതം 4,000 രൂപ വരെ ചേർക്കാം. തുക ചേർത്തുകഴിഞ്ഞാൽ, യുപിഐ പിൻ നൽകാതെ തന്നെ 200 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ നടത്താനും ഉപയോക്താക്കൾക്കാവും.

ഏങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

ഗൂഗിൾ പേ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ പേജിൽ പോയി 'ആക്ടിവേറ്റ് യുപിഐ ലൈറ്റിൽ' ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് പ്രക്രിയ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കൾക്ക് യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ഇടപാട് പൂർത്തിയാക്കാൻ, ഉപയോക്താക്കൾ 'പേ പിൻ-ഫ്രീ' എന്നതിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.

സവിശേഷതകൾ 

യുപിഐ ഇടപാടുകൾ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് റിസർവ് ബാങ്ക് (RBI) യുപിഐ ലൈറ്റ് ഫീച്ചർ ആരംഭിച്ചത്. ഇത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രവർത്തന രംഗത്ത് കൊണ്ടുവന്നു. 15 ബാങ്കുകൾ നിലവിൽ യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നു. വരും മാസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഇതിന്റെ ഭാഗമാവും. ചെറിയ തുക ഇടപാടുകൾക്ക് ഈ പേയ്മെന്റ് സംവിധാനം വളരെ ഫലപ്രദമാണ്. ബാങ്കിന്റെ ഭാഗത്തുള്ള സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ ഇടപാടുകൾ നടക്കാതെ പോവുന്ന അവസ്ഥയ്ക്ക് പരിഹാരമായി യുപിഐ ലൈറ്റ് പ്രയോജനകരമാണ്.

Keywords: News, National, New Delhi, UPA, Transaction, Google Pay Launches UPI LITE in India: Check Transaction Limit And How To Activate It. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia