city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Google Drive | ഗൂഗിൾ ഡ്രൈവ് ഫയലുകൾ കാണാതായോ? നിങ്ങൾ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്!

ന്യൂഡെൽഹി: (KVARTHA) ക്ലൗഡിൽ ഡോക്യുമെന്റുകളും ചിത്രങ്ങളും വീഡിയോകളും വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകളും സൂക്ഷിക്കാൻ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന വേണ്ടിയുള്ള ആപ്പാണ് ഗൂഗിൾ ഡ്രൈവ്. എന്നിരുന്നാലും, നിരവധി ഉപയോക്താക്കൾ ഗൂഗിൾ ഡ്രൈവിലെ ഫയലുകൾ കാണാതായതായി ഇപ്പോൾ പരാതിപ്പെടുകയാണ്. തങ്ങളുടെ ഫയലുകൾ അപ്രത്യക്ഷമായെന്നും എവിടെയും കാണാനില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഈ പ്രശ്‌നം ഡെസ്‌ക്‌ടോപ്പിനുള്ള ഗൂഗിൾ ഡ്രൈവിനെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

Google Drive | ഗൂഗിൾ ഡ്രൈവ് ഫയലുകൾ കാണാതായോ? നിങ്ങൾ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്!

ഇതിനിടെ, ഗൂഗിൾ ഡ്രൈവിൽ എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങളും ഗൂഗിൾ പങ്കിട്ടു. ആപ്ലിക്കേഷന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലെ 'Disconnect Account' ബട്ടണിൽ ക്ലിക്ക് ചെയ്യരുതെന്നും, വിൻഡോസിൽ '%USERPROFILE%\AppData\Local\Google\DriveFS' എന്നതിന് കീഴിലുള്ള ആപ്പ് ഡാറ്റ ഫോൾഡറും MacOS-ൽ ~/Library/Application Support/Google/DriveFS ഫോൾഡറും ഡിലീറ്റ് ചെയ്യുകയോ മൂവ് ചെയ്യുകയോ ചെയ്യരുതെന്നും ഗൂഗിൾ അറിയിച്ചു.


കൂടാതെ സ്‌റ്റോറേജ് സംവിധാനങ്ങളിൽ മതിയായ സ്ഥലം ശേഷിക്കുന്നവർക്ക്, പകർപ്പ് സൂക്ഷിക്കാനും ഗൂഗിൾ ശുപാർശ ചെയ്യുന്നു. കൂടാതെ, ഫയലുകൾ നഷ്‌ടമായതിന്റെ പ്രശ്‌നം എപ്പോൾ പരിഹരിക്കപ്പെടുമെന്നും ആദ്യം പ്രശ്‌നത്തിന് കാരണമായത് എന്താണെന്നും ഇപ്പോഴും വ്യക്തമല്ല.

Keywords: Google, Drive, New Delhi, Files, Google drive, Internet, Malayalam News, Technology, World News, Google Account Google Drive files missing? Here’s what you should not do

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia