TRS as BRS | തെലങ്കാന ഭരിക്കുന്ന ടിആര്‍എസ് ഇനി ബിആര്‍എസ്
Jun 18, 2022, 07:16 IST
ഹൈദരാബാദ്: (www.kasargodvartha.com) തെലങ്കാന ഭരിക്കുന്ന പാര്‍ടിയായ ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആര്‍എസ് എന്ന പേരിലേക്ക് മാറും. ബിആര്‍എസ് എന്നാല്‍ ഭാരതീയ രാഷ്ട്ര സമിതി, ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നിന്റെ ചുരുക്കമാകും. അതേസമയം, ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ലെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയില്‍ തെലങ്കാനയ്ക്ക് പകരം ഇന്‍ഡ്യയുടെ ചിത്രം ഉള്‍പെടുത്തും. ജൂണ്‍ 21ന് നടക്കുന്ന പാര്‍ടി എക്‌സിക്യൂടീവില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. തെരഞ്ഞെടുപ്പ് ചിഹ്നമായ കാര്‍ തുടരുമെന്നാണ് റിപോര്‍ടുകള്‍.
Keywords: News, National, Top-Headlines, Politics, TRS, BRS, Telangana, Goodbye TRS, Welcome BRS.