തെരഞ്ഞെടുപ്പ് ഫ്‌ളെയിംഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ പിടികൂടിയത് 1381 കിലോ സ്വര്‍ണം; ക്ഷേത്രത്തിന്റെ സ്വര്‍ണമെന്ന് വാദം
Apr 18, 2019, 16:24 IST
തിരുപ്പതി:(www.kasargodvartha.com 18/04/2019) വാന്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഫ്‌ളെയിംഗ് സ്‌ക്വാഡ് പിടികൂടിയത് 1381 കിലോ സ്വര്‍ണം. ബാങ്കില്‍നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന 1381 കിലോ സ്വര്‍ണമാണ് പിടികൂടിയത്. തിരുവള്ളൂര്‍ ഹൈ റോഡിലെ പുതുച്ചത്രം എന്ന സ്ഥലത്താണ് വാന്‍ പരിശോധന നടന്നത് പെട്ടിയില്‍ അടുക്കിവെച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വര്‍ണം തിരുപ്പതി ക്ഷേത്രത്തിലെതാണെന്ന് വാനിലുള്ളവര്‍ അധികൃതരെ അറിയിച്ചു.
ആന്ധ്രാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളിലായി തിരുപ്പതി ക്ഷേത്രത്തിന് 8500 കിലോ സ്വര്‍ണം നിക്ഷേപമുണ്ടെന്നും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കാലാവധി പൂര്‍ത്തിയായ 1381 കിലോ സ്വര്‍ണം തിരികെ ക്ഷേത്രത്തിലെക്ക് കൊണ്ടുവരുകയായിരുന്നുവെന്നും ഇക്കാര്യം
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനില്‍കുമാര്‍ സിംഗാള്‍ പറഞ്ഞു.
പൂനമല്ലി താലൂക്ക് ഓഫിസിലാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്, എന്നാല്‍ സംഭവത്തിലെ ആശയക്കുഴപ്പം നീങ്ങിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Bank, Temple, Gold, Top-Headlines, Election, Gold was seized by the Flying Squad