city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയതലത്തില്‍ ഇരട്ടനേട്ടവുമായി കാസര്‍കോട് ഡോഗ് സ്‌ക്വാഡ്; ബഡ്ഡിക്ക് സ്വര്‍ണവും റൂണിക്ക് ഏഴാം സ്ഥാനവും; മത്സരിച്ചത് ആര്‍മി, ബിഎസ്എഫ്, ഐടിബിപി സേനകളോട്

കാസര്‍കോട്: (www.kasargodvartha.com 25.07.2019) ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന 62ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി എന്ന പോലീസ് നായ ഗോള്‍ഡ് മെഡലിന് അര്‍ഹയായി. അജേഷ് കെ കെ, മനു പി ചെറിയാന്‍ എന്നിവരാണ് ബഡ്ഡിയുടെ പരിശീലകര്‍. ഈ മീറ്റില്‍ ട്രാക്കര്‍ വിഭാഗത്തില്‍ മത്സരിച്ച കാസര്‍കോടിന്റെ തന്നെ പോലീസ് ഡോഗ് റൂണി ഏഴാം സ്ഥാനവും കരസ്ഥമാക്കി. രഞ്ജിത്ത് എസ്, പ്രജേഷ് ആര്‍ എന്നിവരാണ് റൂണിയുടെ പരിശീലകര്‍.

2015ല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ഇവ പരിശീലനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കേരളാ സ്‌റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റില്‍ ഗോള്‍ഡ് മെഡലും ഈ വര്‍ഷത്തെ ഡ്യൂട്ടി മീറ്റില്‍ സില്‍വര്‍ മെഡല്‍ ജേതാവുമാണ് ബഡ്ഡി. റൂണി ഈ വര്‍ഷത്തെ കേരളാ സ്‌റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റിലെ സില്‍വര്‍ മെഡല്‍ ജേതാവാണ്.

ഇന്ത്യയില്‍ തന്നെ ആര്‍മി, ബിഎസ്എഫ്, ഐറ്റിബിപി തുടങ്ങിയ സേനകളിലെയും മറ്റ് ഇതര സംസ്ഥാനങ്ങളിലെയും മികച്ച പോലീസ് ഡോഗുകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും ഈ നേട്ടം കൈവരിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ദേശീയതലത്തില്‍ എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ ലഭിക്കുന്നത്.

ദേശീയതലത്തില്‍ ഇരട്ടനേട്ടവുമായി കാസര്‍കോട് ഡോഗ് സ്‌ക്വാഡ്; ബഡ്ഡിക്ക് സ്വര്‍ണവും റൂണിക്ക് ഏഴാം സ്ഥാനവും; മത്സരിച്ചത് ആര്‍മി, ബിഎസ്എഫ്, ഐടിബിപി സേനകളോട്

Keywords: Kasaragod, Kerala, News, Police, Dog, National, Top-Headlines, Gold medal for Kasargod Dog Squad in National level duty meet . 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia