city-gold-ad-for-blogger

ഓഫീസില്‍വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം: ഗോവയില്‍ നഗരവികസന മന്ത്രി രാജിവച്ചു

പനാജി: (www.kasargodvartha.com 16.12.2021) ഓഫീസില്‍വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവച്ചു. ആരോപണത്തില്‍ സ്വതന്ത്ര്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മിലിന്ദ് നായിക് രാജി ഗവര്‍ണര്‍ക്ക് കൈമാറിയതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഓഫീസ് അറിയിച്ചു. 

ഓഫീസില്‍വച്ച് മന്ത്രി, ബിഹാറില്‍ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചത്. തെളിവുകളടക്കം കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ രാജി.

ഓഫീസില്‍വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം: ഗോവയില്‍ നഗരവികസന മന്ത്രി രാജിവച്ചു


ലൈംഗിക പീഡനം നടത്തിയ മന്ത്രി മിലിന്ദ് മാലികാണെന്നും, ഇയാളെ സര്‍കാരില്‍ നിന്നും പുറത്താക്കണമെന്നും, ഇത്തരം ആളുകളെ സംരക്ഷിച്ചാല്‍ പ്രതിപക്ഷത്തോട് ജനം പൊറുക്കില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു. 

മന്ത്രിയും പീഡിപ്പിക്കപ്പെട്ട യുവതിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളുടെ കോപികളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മന്ത്രി ഉള്‍പെട്ട സെക്‌സ് ടേപ് ഉണ്ടെന്നും, പീഡനത്തില്‍ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

കഴിഞ്ഞ മാസം മുതല്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഗിരീഷ് ചോദന്‍കര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ച ഇദ്ദേഹം മന്ത്രിയുടെ പേര് ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു. തെളിവുകള്‍ കൈമാറിയിട്ടും സംസ്ഥാനത്തെ ബിജെപി സര്‍കാര്‍ നടപടി എടുക്കാത്തതിനാലാണ് പേര് വെളിപ്പെടുത്തേണ്ടിവന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

അതേസമയം തനിക്കെതിരായ ആരോപണം കെട്ടിചമച്ചതാണെന്നും സര്‍കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ താന്‍ പടിയിറങ്ങുന്നതെന്നുമാണ് രാജിവച്ച മന്ത്രി പറഞ്ഞതെന്നാണ് ഗോവന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

Keywords: News, National, India, Top-Headlines, Minister, Politics, BJP, Congress, Goa minister Milind Naik resigns hours after Cong names him in ‘scandal’

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia