city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Goa Governor | അടിയന്തരാവസ്ഥയിൽ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കേണ്ടതിന്റെയും പാഠമാകേണ്ടതിന്റെയും കാലം അതിക്രമിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

കാസര്‍കോട്: (www.kasargodvartha.com) അടിയന്തരാവസ്ഥയെന്ന കിരാത നിയമത്തില്‍ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കേണ്ടതിന്റെയും പാഠമാകേണ്ടതിന്റെയും കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി രവീന്ദന്റെ 'അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
Goa Governor | അടിയന്തരാവസ്ഥയിൽ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കേണ്ടതിന്റെയും പാഠമാകേണ്ടതിന്റെയും കാലം അതിക്രമിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

അക്കാലത്തെ പ്രവര്‍ത്തകരുടെ ത്യാഗം ചരിത്രത്തിന്റെ ഭാഗമാണ്. ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ ഇൻഡ്യൻ അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമീഷന്‍ റിപോര്‍ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമീഷന്‍ റിപോര്‍ടും ഇന്ന് കാണാനില്ല. ഈ റിപോര്‍ടുകളുടെ കോപികള്‍ നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല.

റിപോര്‍ടുകള്‍ കാണാതെ പോയതിനെതിരെ പ്രതികരിക്കാന്‍ നാവ് പൊങ്ങാതെ പോയത് വീഴ്ചയാണ്. കോപികള്‍ നശിപ്പിക്കാന്‍ കാരണക്കാരായവരെ കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്ന് നടന്ന സംഭവങ്ങളുടെ ചരിത്രരേഖകള്‍ പുതു തലമുറയ്ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്. അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ അരിയിട്ട് വാഴിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. ഈച്ചരവാര്യര്‍ക്ക് സ്വന്തം മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ നിഷേധാത്മ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തെയാണ് പില്‍കാലത്ത് എറ്റവും നല്ല മുഖ്യമന്ത്രിയെന്ന പട്ടം ചാര്‍ത്തിയത്.

അടിയന്തരാവസ്ഥ കാലത്ത് 10 സംസ്ഥാനങ്ങളെ പശു സംസ്ഥാനമെന്ന് അധിക്ഷേപിച്ചവര്‍ക്ക് തന്നെ തിരുത്തി പറയേണ്ടി വന്നു. പിന്നീട് നടന്ന തെരെഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ 200 കൂടുതല്‍ സീറ്റ് നേടികൊണ്ട് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം തീര്‍ത്ത ചരിത്രമാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതുപോലുള്ള പല ചരിത്രങ്ങളും വിസ്മരിക്കപ്പെടുകയാണ്. വഴിമാറുന്ന യഥാര്‍ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെഎം ഹെര്‍ള അധ്യക്ഷനായി.

Keywords: Goa Governor PS Sreedharan about Emergency, National, Goa, news, Top-Headlines, Government, Vote, BJP, Politics, Political party.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia