city-gold-ad-for-blogger

ഇന്ത്യ പാകിസ്താനെതിരെ യുദ്ധം ചെയ്യണം പാകിസ്താനെ നാലായി വെട്ടിമുറിക്കണം; സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ:(www.kasargodvartha.com 27/12/2017) ഇന്ത്യ പാകിസ്താനെതിരെ യുദ്ധം ചെയ്യത് പാകിസ്താനെ നാലായി വെട്ടിമുറിക്കണമെന്ന് ബി ജെ പി എം പി സുബ്രഹ്മണ്യന്‍ സ്വാമി. പാകിസ്താനില്‍ വച്ച് കുല്‍ഭൂഷണ്‍ ജാധവിന്റെ അമ്മയ്ക്കും ഭാര്യക്കും നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തോടു പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാധവിനെ അമ്മയ്ക്കും ഭാര്യക്കും പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 25ന് ഇരുവരും കല്‍ഭൂഷണ്‍ ജാധവിനെ സന്ദര്‍ശിക്കുന്ന സമയം കല്‍ഭൂഷണ്‍ ജാധവിന്റെ ഭാര്യയുടെ താലി, വള, പൊട്ട് എന്നിവ ഊരിവാങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ പാകിസ്താനെതിരെ യുദ്ധം ചെയ്യണം പാകിസ്താനെ നാലായി വെട്ടിമുറിക്കണം; സുബ്രഹ്മണ്യന്‍ സ്വാമി


മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപതി വസ്ത്രാപഹരണത്തിന് സമാനമാണ് കുല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യക്കും നേരിടേണ്ടി വന്നത്. ഇത് വളരെ ദൗര്‍ഭാഗ്യകരവും ദുഃഖമുണ്ടാക്കുന്നതുമാണ്. പാകിസ്താനെതിരെ യുദ്ധം ചെയ്യാനും നാലു ഭാഗങ്ങളാക്കി പിരിക്കാനുമുള്ള സമയമായിരിക്കുകയാണ് സ്വാമി പറഞ്ഞു. പാകിസ്താനുമായുള്ള യുദ്ധത്തിന് ഗൗരവപൂര്‍ണമായ ഗൃഹപാഠം ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, BJP, MP, Subramanya swami, Medical visa, Go to war with Pakistan, tear it to pieces, says Subramanian Swamy on Kulbhushan Jadhav row

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia