city-gold-ad-for-blogger

സമയനിഷ്ഠയില്‍ ഒന്നാമത് ഗോ എയര്‍ തന്നെ

കൊച്ചി: (www.kasargodvartha.com 25.03.2019) വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായി ആറാം മാസവും ഓണ്‍ ടൈം പെര്‍ഫോമന്‍സില്‍ ഒന്നാം സ്ഥാനം ഗോ എയര്‍ എയര്‍ലൈന്‍സിന് ലഭിച്ചു. 86.3% ശതമാനമാണ് ഫെബ്രുവരിയില്‍ ഗോ എയറിന്റെ ഒ.ടി.പി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വ്വീസുകളില്‍ മികച്ച ഒ.ടി.പിയാണ് ഗോ എയര്‍ കൈവരിച്ചിരിക്കുന്നത്.

വിമാന സര്‍വീസ് ലഭ്യതയേക്കാളും നിരക്കിനേക്കാളും പ്രാധാന്യമാണ് ഉപഭോകൃത സംതൃപ്തി എന്ന് വിവിധ ഗവേഷണങ്ങളിലൂടെ വ്യക്തമാണ്. ഒരു എയര്‍ലൈന്‍സ് പരിഗണിക്കുമ്പോള്‍ യാത്രക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത് അനുയോജ്യ സമയം, സമയക്രമം എന്നിവയാണ്. യാത്രികര്‍ക്ക് അനുയോജ്യമായ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയാണ് ഗോ എയര്‍ എയര്‍ലൈന്‍സ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ ഉപഭോക്താക്കളോടാണ്  നന്ദി പറയാനുള്ളത്. വളരെയധികം അഭിമാനംകൊള്ളുന്ന ഒരു നിമിഷിമാണിത്. തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഈ വിജയമെന്നും ഗോ എയര്‍ അധികൃതര്‍ പറഞ്ഞു.

240 ഓളം ഫ്‌ളൈറ്റുകളാണ് ദിനം പ്രതി ഗോ എയറിനുള്ളത്. ഫെബ്രുവരി മാസം 10.88 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്തിരിക്കുന്നത്.

സമയനിഷ്ഠയില്‍ ഒന്നാമത് ഗോ എയര്‍ തന്നെ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kochi, Top-Headlines, Business, National, Go Air tops ‘On-Time-Performance’ 6 th month in a row
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia