സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ ഗ്ലൈഡ് ബോംബ്
Nov 4, 2017, 13:51 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.11.2017) സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഗ്ലൈഡ് ബോംബുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ബോംബിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് നടന്നത്. എസ്.എ.എഡബ്ലിയു - SAAW (Smart Anti Airfield Weapon) എന്ന് പേരിട്ടിരിക്കുന്ന ബോംബിന്റെ പ്രഹര പരിധി 100 കിലോമീറ്ററാണ് .
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ യും വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മൂന്നു
തവണയാണ് പരീക്ഷണം നടന്നത്. മൂന്നുതവണയും ബോംബ് കൃത്യമായി ലക്ഷ്യം ഭേദിച്ചു.
വ്യോമസേനയ്ക്കായാണ് ഗ്ലൈഡ് ബോംബ് നിര്‍മ്മിച്ചിട്ടുള്ളത്. പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാന്‍ ഡിആര്‍ഡിഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു.
ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡിര്‍ഡിഒ വ്യക്തമാക്കി. പ്രതിരോധ രംഗത്ത് വലിയ നാഴികകല്ലാണ് ഗ്ലൈഡ് ബോംബിന്റെ വിജയത്തിലൂടെ ഇന്ത്യ പിന്നിട്ടതെന്ന് വിദഗ്ധര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Top-Headlines, India, Glide Bomb Successfully Tested, To Be Inducted Soon By The Indian Air Force.