city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്ടെന്ന് കുളിച്ച് വൃത്തിയായി നില്‍ക്കണം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് സോപ്പും ഷാമ്പുവുമടങ്ങിയ കിറ്റ് വിതരണം ചെയ്ത് ജില്ലാ ഭരണകൂടം

ലഖ്‌നോ: (www.kasargodvartha.com 28.05.2017) മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് സോപ്പും ഷാമ്പുവുമടങ്ങിയ കിറ്റ് വിതരണം ചെയ്ത് ജില്ലാ ഭരണകൂടം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ജില്ലാഭരണകൂടം ദളിതര്‍ക്ക് കുളിച്ചു വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും അടങ്ങിയ കിറ്റ് വിതരണം ചെയ്തത്.

ഗരഖ്പൂരിനടുത്ത് കുശിനഗറിലെ മെയിന്‍പുരി ഗ്രാമത്തിലാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന കുത്തിവെപ്പ് പരിപാടിക്ക് പങ്കെടുക്കാന്‍ എത്തേണ്ട താഴ്ന്ന ജാതിക്കാര്‍ക്കാണ് ഉദ്യോഗസ്ഥര്‍ സോപ്പും ഷാമ്പുവും സോപ്പുപൊടിയുമടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കുത്തിവെപ്പ് നല്‍കേണ്ട മുസഹര്‍ ജാതി വിഭാഗത്തില്‍ പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ എത്തിച്ചത്. സോപ്പു കിറ്റ് നല്‍കിയശേഷം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് കുളിച്ചു സുഗന്ധംപൂശി വൃത്തിയായി എത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

പെട്ടെന്ന് കുളിച്ച് വൃത്തിയായി നില്‍ക്കണം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് സോപ്പും ഷാമ്പുവുമടങ്ങിയ കിറ്റ് വിതരണം ചെയ്ത് ജില്ലാ ഭരണകൂടം

വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുബന്ധിച്ച് മേഖലയില്‍ റോഡ് വൃത്തിയാക്കുകയും റോഡിനു സമീപം ശൗചാലയം നിര്‍മിക്കുകയും ചെയ്തിരുന്നു. മേയ് 25 മുതല്‍ ജൂണ്‍ 11 വരെ നടക്കുന്ന വാക്‌സിനേഷന്‍ പരിപാടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുശിനഗറിലെ അഞ്ചു കുട്ടികള്‍ക്കാണ് ബോധവത്കരണത്തിന്റെ ഭാഗമായി കുത്തിവെപ്പ് നല്‍കിയത്.

നേരത്തെ, കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ വീട് സന്ദര്‍ശനവും വിവാദമായിരുന്നു. മുഖ്യമന്ത്രി ജവാന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തും മുമ്പ് ജില്ലാ ഭരണകൂടം എ സി ഘടിപ്പിക്കുകയും പുതിയ സോഫ, ടിവി, മേശ, കാര്‍പെറ്റ്, ഫ്രിഡ്ജ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി പോയശേഷം അവയെല്ലാം അഴിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം.

Keywords:  news, Top-Headlines, Minister, India, National, Uthar Pradesh, Yogi Adithyanath, Dalit, CM, Controversy, Given Soap, Told To Take Bath Before Yogi Adityanath Visit, Say Dalits 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia