city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒളിച്ചോടാന്‍ കാശില്ല; തട്ടിക്കൊണ്ട് പോകല്‍ നാടകത്തിലൂടെ ആവശ്യപ്പെട്ടത് ഒരു കോടി; അവസാനം 'മ്യാരക' ട്വിസ്റ്റ്

ആഗ്ര: (www.kasargodvartha.com 26.07.2020) കാമുകന്റെ കൂടെ ഒളിച്ചോടാന്‍ കാശില്ലാത്തതിനാല്‍ തട്ടിക്കൊണ്ട് പോകല്‍ നാടകത്തിലൂടെ 19 കാരി കുടുംബത്തോട് ഒരു കോടി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്‌ന എന്ന ഗ്രാമത്തിലാണ് സംഭവം.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി ഒരു കോടി വേണമെന്നും പറഞ്ഞ് സന്ദേശമെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒളിച്ചോടാന്‍ കാശില്ല; തട്ടിക്കൊണ്ട് പോകല്‍ നാടകത്തിലൂടെ ആവശ്യപ്പെട്ടത് ഒരു കോടി; അവസാനം 'മ്യാരക' ട്വിസ്റ്റ്

ഇതോടെ ഗുണ്ടാസംഘങ്ങള്‍ക്ക് പിറകെ പൊലീസ് അന്വേഷണം നടത്തി. പിന്നീട് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 200 മീറ്റര്‍ മാറിയുള്ള ഫാംഹൗസില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അയല്‍ക്കാരനായ കാമുകനുമായുള്ള പ്രണയം വീട്ടുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഒളിച്ചോടി ജീവിക്കാനുള്ള പണം കണ്ടെത്താനാണ് തട്ടിക്കൊണ്ട് പോകല്‍ നാടകം കളിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കാമുകന്‍ ഓടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

Keywords:  Top-Headlines, News, Uttar Pradesh, Love, Boy, Girl, Kidnap, Police, Case, Parents, House, Phone-call, National, Girl makes fake Kidnap call to parents by requesting 1 crore to live with lover.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia