യുവതിയെ ബലാത്സംഗം ചെയ്തുകൊന്ന് മൃതദേഹം കുളത്തില്‍ തള്ളി
Feb 26, 2013, 13:54 IST

ബാല്‍ട്ടില സ്വദേശിനിയും ഡി.എഡ് ബിരുദധാരിയുമായ 22 കാരിയാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. മണിപ്പാലിലെ ഒരു സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് 15 ദിവസമായി യുവതി ഉഡുപ്പിയിലെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്ന് അധ്യാപിക ജോലിക്ക് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ തിങ്കളാഴ്ച വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ ദാസകോടി ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ യുവതി വീട്ടിലേക്ക് നടക്കുകയായിരുന്നു. ഒരു കിലോമീറ്റര്‍ അപ്പുറത്തെത്തിയപ്പോഴാണ് യുവതിയെ അക്രമി വഴിയരികിലെ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തതും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കുളത്തില്‍ തള്ളിയതും.
യുവതിയുടെ അയല്‍ക്കാരിയായ സുഹൃത്തിന് വഴിയില്‍ നിന്നും കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ വീണു കിട്ടുകയും അതിലേക്ക് ഉഡുപ്പിയിലെ ബന്ധു വിളിച്ച കോളിനെയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ട സംഭവം പുറംലോകം അറിഞ്ഞത്. ബണ്ട്വാള്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചു. കൊലയാളി എന്ന് സംശയിക്കുന്ന സതീഷനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. യുവതിയുടെ ചെരിപ്പും ചൂരിദാര്‍ ഷാളും സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
വഴിയില്‍ നിന്ന് യുവതിയുടെ നിലവിളി കേട്ടിരുന്നതായും അതുവഴി സുരേഷിനെ പോകുന്നത് കണ്ടിരുന്നതായും രണ്ട് സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സതീഷ് നേരത്തേ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് നാല് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
Keywords : Mangalore, Woman, Rape, Killed, National, Police, Case, Satheesh, Inquiry, Accuse, Kasargodvartha, Malayalam News, Kerala News, National News, International News, Sports News, Entertainment.