ഗൗരി ലങ്കേഷിന്റെ കൊലയാളികളെക്കുറിച്ച് സൂചന ലഭിച്ചു
Sep 9, 2017, 18:46 IST
ബംഗളുരു: (www.kasargodvartha.com 09.09.2017) ഗൗരി ലങ്കേഷിന്റെ കൊലയാളികളെക്കുറിച്ച് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലയാളികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയാണ് വിവരം നല്‍കിയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസിലെ പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. ഗൗരിയുടെ കൊലപാതകികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതരായ അക്രമികള്‍ വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.
Keywords: India, National, news, Top-Headlines, Murder, case, Accuse, Gauri Lankesh murder: SIT begins probe, home minister Reddy says govt hopeful of cracking the case