യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞു
Jun 21, 2017, 08:19 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.06.2017) യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗുഡ്ഗാവില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. അജ്ഞാതരായ മൂന്നുപേര്‍ കാറില്‍ എട്ടുമണിക്കൂറോളമാണ് പീഡിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ഗുഡ്ഗാവിനടുത്ത് സോനയിലെ വസതിക്കു സമീപത്തുനിന്നുമാണ് മൂന്നുപേര്‍ ബലമായി കാറില്‍ വലിച്ചുകയറ്റിയതെന്ന് മുപ്പത്തഞ്ചുകാരി മൊഴിനല്‍കി. ഡല്‍ഹിക്കു സമീപമുള്ള റോഡുകളിലൂടെ പുലര്‍ച്ചെവരെ വണ്ടിയോടിച്ചശേഷം നോയിഡയില്‍ ഉപേക്ഷിച്ചു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
രാജസ്ഥാനിലെ ഭരത്പുര്‍ സ്വദേശിയായ യുവതിയും കുടുംബവും രണ്ടാഴ്ച മുമ്പാണ് ഗുഡ്ഗാവിലെ സോനയില്‍ തൊഴില്‍ തേടി എത്തിയത്. നോയിഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, news, Top-Headlines, National, India, Molestation, Car, Police, case, Accuse, Gang molested woman and through out