city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Puja Mantra | വിനായക ചതുര്‍ഥി: പുണ്യദിനത്തില്‍ ചൊല്ലാവുന്ന 4 അത്ഭുത മന്ത്രങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഗണപതിയെ ജ്ഞാനം, സമൃദ്ധി, ശക്തി, ബഹുമാനം എന്നിവയുടെ പ്രതീകമായി കണക്കാക്കുന്നു. ഹിന്ദുമതത്തില്‍ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഏതൊരു ശുഭകാര്യത്തിനും മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ഥി ദിനത്തിലാണ് ഗണപതി ജനിച്ചത്. അതിനാല്‍ ഈ ചതുര്‍ഥിയെ ഗണേശ ചതുര്‍ഥി എന്ന് വിളിക്കുന്നു. ഇത്തവണ ഗണേശ ചതുര്‍ഥി ഓഗസ്റ്റ് 31-ന് ആഘോഷിക്കും. ഈ ദിനത്തില്‍ ചില പ്രത്യേക മന്ത്രങ്ങള്‍ ഉരുവിട്ട് ഗണപതിയെ പ്രീതിപ്പെടുത്തുന്നു. ഭക്തരുടെ എല്ലാ പ്രയാസങ്ങളും നീക്കുമെന്നാണ് വിശ്വാസം.
       
Puja Mantra | വിനായക ചതുര്‍ഥി: പുണ്യദിനത്തില്‍ ചൊല്ലാവുന്ന 4 അത്ഭുത മന്ത്രങ്ങള്‍

പ്രത്യേക മന്ത്രങ്ങള്‍

* ഗണേശ ചതുര്‍ഥി ദിനത്തില്‍ ഗണപതിയുടെ പ്രധാന മന്ത്രം 'ഓം ഗം ഗണപതേ നമഃ' ഉരുവിടുക. ഇത് ജപിച്ചാല്‍ ജീവിതത്തിലെ എല്ലാ തടസങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.

* പ്രത്യേക മന്ത്രമായ 'വക്രതുണ്ടായ' ജപിക്കുന്നതും ഏറെ ഗുണകരമാണ്. ഈ മന്ത്രം ജപിച്ചാല്‍ ജോലിയിലെ തടസങ്ങള്‍ നീങ്ങും.

* നിങ്ങള്‍ക്ക് തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, 'ഓം ശ്രീ ഗം സൗഭാഗ്യ ഗണപതയേ വരവരദം സര്‍വ്വജനം മേം വസമാന്യ സ്വാഹ' എന്ന ഭാഗ്യമന്ത്രം ജപിക്കുക.

* വീട്ടില്‍ വഴക്ക് പതിവാണെങ്കില്‍, ഗണേശ ചതുര്‍ഥി ദിനത്തില്‍ 'ഓം ഹസ്തി പിശാചി ലിഖേ സ്വാഹാ' എന്ന് ജപിക്കുക. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും നീങ്ങും.

Keywords:  Latest-News, National, Religion, Ganesh-Chaturthi, Celebration, Festival, Ganesh Chaturthi Puja Mantra.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia