city-gold-ad-for-blogger

കാണാതായ 7 വയസ്സുകാരിയെ കണ്ടെത്താൻ പോലീസ് സ്റ്റേഷനിൽ ഗണപതി ഹോമം; യൂണിഫോമിൽ നേതൃത്വം നൽകി എസ്ഐ, വിവാദമായി പൂജ

Tamil Nadu SI sparks controversy by leading Ganapathi Homam in uniform at Villupuram police station to trace missing 7-year-old girl
Photo Credit: X/ Vijayagopal Muralidharan

● തമിഴ്‌നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനിലാണ് സംഭവം
● ഹേമാവതി എന്ന കുട്ടിയെ ഒക്ടോബർ 12-നാണ് കാണാതായത്
● മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടി രാവിലെ അപ്രത്യക്ഷയാവുകയായിരുന്നുവെന്നാണ് പരാതി
● കാണാതായ കുട്ടിയുടെ ബന്ധുക്കളും സ്റ്റേഷനുള്ളിൽ നടന്ന പൂജയിൽ പങ്കെടുത്തിരുന്നു

വിഴുപ്പുറം: (KasargodVartha) കാണാതായ കുട്ടിയെ കണ്ടെത്താൻ പോലീസ് സ്റ്റേഷനിൽ പൂജ നടത്തിയത് വിവാദമാകുന്നു. തമിഴ്‌നാട്ടിലെ വിഴുപ്പുറം പോലീസ് സ്റ്റേഷനിലാണ് ഗണപതി ഹോമം നടന്നത്. പ്രദേശത്തുള്ള ഹേമാവതി എന്ന 7 വയസ്സുകാരിയെ ഒക്ടോബർ 12-നാണ് കാണാതായത്. ഒരു മാസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടി അപ്രത്യക്ഷയായി

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഹേമാവതിയെ രാവിലെ കാണാതാവുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്താൻ തീരുമാനിച്ചത്.

യൂണിഫോമിൽ നേതൃത്വം നൽകി എസ്ഐ; വിമർശനം രൂക്ഷം

യൂണിഫോം ധരിച്ചാണ് എസ്ഐ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. കാണാതായ കുട്ടിയുടെ ബന്ധുക്കളും പൂജയിൽ പങ്കെടുത്തിരുന്നു.

സ്റ്റേഷനുള്ളിൽ നടന്ന പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തേണ്ട ഓഫീസർ തന്നെ പൂജയ്ക്ക് നേതൃത്വം കൊടുത്തതിൽ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A Sub-Inspector in Tamil Nadu's Villupuram sparks controversy after leading a Ganapathi Homam in uniform at the police station to trace a 7-year-old girl missing for a month.

#TamilNaduNews #Villupuram #TamilNaduPolice #MissingGirl #GanapathiHomam #ViralNewsMalayalam #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Rashid M
Rashid M

5569 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia