ഭാവി ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്നറിയില്ല, എങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പണക്കൊതിയന്മാരെ അടുപ്പിക്കില്ല; രജനീകാന്ത്
May 16, 2017, 09:51 IST
ചെന്നൈ: (www.kasargodvartha.com 16/05/2017) എന്റെ ജീവിതം ദൈവത്തിന്റെ കൈയിലാണെന്നും ഭാവി ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്നറിയില്ലെന്നും എങ്കിലും താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ രാഷ്ടീയം പണം വരാനുള്ള മേഖലയായി കാണുന്ന പണക്കൊതിയന്മാരെ അടുപ്പിക്കില്ലെന്നും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകര്‍ക്കായ് ഒരുക്കിയ വിരുന്നിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ശദാബ്ദമായി എന്റെ പേര് രാഷ്ട്രീയത്തിലേക്ക് പലരും വലിച്ചിഴച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രചരണത്തിനായാണ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിവാദം സൃഷ്ടിക്കുന്നതെന്ന് വിമര്‍ശനവും അദ്ദേഹം തള്ളുകയുണ്ടായി.
സിഗരറ്റും മദ്യവും ഉപേക്ഷിക്കണമെന്നും ഭാര്യയെയും മക്കളെയും നന്നായി സംരക്ഷിക്കണമെന്നും ആരാധകരെ ഉപദേശിക്കുന്നതോടൊപ്പം ഏത് ഉത്തരവാദിത്തം ഏറ്റെടുത്താലും വളരെ സത്യസന്ധമായി നിറവേറ്റുമെന്നും രജനീകാന്ത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Future is in the hands of God: Rajinikanth
Keywords: Chennai, Actor, Politics, Wife, Children, Rajinikanth, Future, God, Film, Releasing, Advise, Money Makers.