അറിവില്ലായ്മ ഒരു തെറ്റല്ല, പക്ഷെ അത് ഒരലങ്കാരമായി കൊണ്ടു നടക്കരുത്, മോദിയോട് സോഷ്യല്‍ മീഡിയ,'STREANH', ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് മോദി; ഉദ്ദേശിച്ചത് 'STRENGTH', ചൈന സന്ദര്‍ശനത്തില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പ്രധാനമന്ത്രി, വീഡിയോ
May 18, 2018, 13:12 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 18/05/2018) അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷെ അത് ഒരലങ്കാരമായി കൊണ്ടു നടക്കരുത്. മോഡിയോട് സോഷ്യല്‍ മീഡിയ. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ അറിവില്ലാത്ത ഭാഷയോ അറിവില്ലാത്ത വിഷയമോ സംസാരിക്കേണ്ടിവരുമ്പോള്‍ മനുഷ്യസഹജമായ പിശകുകള്‍ സ്വാഭാവികം. അങ്ങനെ സംഭവിക്കുന്ന തെറ്റിനെ പരിഹസിക്കില്ല പുരോഗമന സമൂഹം. എന്നാല്‍ ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പിശക് വരുത്തിയാല്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയായലും പരിഹസിക്കുക തന്നെ ചെയ്യുമെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.
ചൈനാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് വിവരക്കേട് പറഞ്ഞ സോഷ്യല്‍ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങിയത്. STRENGTH എന്ന വാക്ക് പറയാന്‍ ശ്രമിച്ചതാണ് മോദി. ഓരോ അക്ഷരവും ഇന്ത്യയുടെ ഏതേത് മേഖലകളെ പ്രതിനിധീകരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പറഞ്ഞു വന്നപ്പോള്‍ അത് ഇംഗ്ലീഷിലെ പുതിയ വാക്കായി. മോദി പറഞ്ഞത് ഇങ്ങനെ 'S' സ്റ്റാന്റ്സ് ഫോര്‍ സ്പിരിച്വാലിറ്റി, 'T' സ്റ്റാന്റ്സ് ഫോര്‍ ട്രെഡീഷന്‍, ട്രേഡ് ആന്‍ഡ് ടെക്നളജി. 'R' സേ റിലേഷന്‍ ഷിപ്, 'E' സേ എന്റര്‍ടൈന്‍മെന്റ്, ഹമാരാ മൂവി ഹേ, ഡാന്‍സസ് ഹേ, ഹമാരാ മ്യൂസിക്ക് ഹേ, ഓര്‍.. 'A' സേ ആര്‍ട്ട്. 'N' സേ നേഷന്‍. ഓര്‍ 'H' സേ ഹെല്‍ത്ത് സെക്ടര്‍. യെ സ്ട്രെങ്ങ്ത് അക്ഷരോം കെ സാത്, ഹമാരീ പൂരാ യോജനാ.. ഹം ബനാ സക്താ ഹൈ!
വിവരക്കേട് വിളിച്ചു പറഞ്ഞ പ്രധാനമന്തിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മോദിയുടെ വാക്കുകളടങ്ങിയ വീഡിയോ സഹിതമാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Social-Media, Video, Prime Minister,Fumble made by PM