ഇരുട്ടടി തുടരുന്നു; തുടര്‍ചയായ 5-ാം ദിവസവും ഇന്ധനവില ഉയര്‍ന്നു
Oct 4, 2021, 11:21 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.10.2021) രാജ്യത്ത് തുടര്‍ചയായ അഞ്ചാം ദിവസവും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഞായറാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചിരുന്നു.
കൊച്ചിയില്‍ പുതുക്കിയ വില അനുസരിച്ച് പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72 രൂപ നല്‍കണം. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി.
Keywords: New Delhi, News, National, Top-Headlines, Petrol, Price, Fuel prices hiked for the fifth day in a row