പതിവ് തെറ്റിക്കാതെ ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
ന്യൂഡെല്‍ഹി: (www.kasargodvartha.com 21.10.2021) രാജ്യത്ത് വീണ്ടും ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില.
കോഴിക്കോട് പെട്രോള്‍ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികള്‍ തുടര്‍ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്.
Keywords: New Delhi, News, National, Top-Headlines, Petrol, Price, Business, Fuel prices hike again on October 21