പതിവ് തെറ്റിയില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി
Nov 1, 2021, 07:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.11.2021) രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.
Keywords: New Delhi, News, National, Top-Headlines, Price, Petrol, Fuel price hiked again on November 1