രാജ്യത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഇന്ധനവില
Mar 26, 2022, 08:04 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 26.03.2022) രാജ്യത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഇന്ധനവില. ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.45 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്.
കഴിഞ്ഞ നാല് മാസമായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത.

Keywords: New Delhi, News, National, Top-Headlines, Petrol, Price, Business, Fuel price hiked again on March 26.