കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം; ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍
Feb 20, 2021, 16:54 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 20.02.2021) ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചര്‍ച്ചകള്‍ക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുകയാണ്. സര്‍വകാല റെകോഡും കടന്ന് ഇന്ധന വില കുതിക്കുമ്പോള്‍ അവശ്യസാധനങ്ങളുടെ വിലയെയും ഇത് ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
Keywords: News, National, India, New Delhi, Top-Headlines, Business, Minister, Technology, 'Fuel price hike a vexatious issue, Centre and state govts should talk': Finance minister Nirmala Sitharaman