city-gold-ad-for-blogger

അസമില്‍ വീണ്ടും വെള്ളപ്പൊക്കം

ഗുവാഹത്തി:(www.kasargodvartha.com 02/10/2017) അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ചു ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. 78,000 ആളുകളെ ബാധിച്ചതായി വിവരമുണ്ട്. 16,000 മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍പെട്ടതായി അസം പ്രകൃതി ദുരന്ത നിവാരണ അതോറിറ്റി റിപോര്‍ട്ട് ചെയ്തു. 306 ഏക്കറോളം ഭൂമി വെള്ളത്തിനടിയിലായതാണ് വിവരം.

സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. 18 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് 76 ആളുകള്‍ മരണപ്പെട്ടിരുന്നു.

അസമില്‍ വീണ്ടും വെള്ളപ്പൊക്കം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyworld: News, National, Report, Rain, Death, Flood, Natural calamities, Fresh Floods Hit Assam, Over 78,000 People Affected.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia