Fraudulent Alert | അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പ്രമുഖരുടെ പാസ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ആപ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
Jan 16, 2024, 21:11 IST
റായ്പുര്‍: (KasargodVartha) അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിഐപി പാസ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ആപ് വഴി തട്ടിപ്പ് നടത്തുന്നതായി പൊലീസിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
'രാമ ജന്മഭൂമി ഗൃഹ സമ്പര്‍ക്ക് അഭിയാന്‍' എന്ന പേരില്‍ ഒരു ആപ്ലികേഷന്‍ വികസിപ്പിച്ചെടുത്താണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങളില്‍ ഈ ആപ് പ്രചരിക്കുന്നതായി കണ്ടെത്തിയ ഛത്തീസ്ഗഢ് പൊലീസ് ഇത് തട്ടിപ്പാണെന്നും ഇത്തരം ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ആപും പുറത്തിറക്കിയിട്ടില്ലെന്നും ഛത്തീസ്ഗഢ് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആപ് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരം ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ കൈമാറിയാല്‍ അകൗണ്ടിലെ പണം നഷ്ടപ്പെടുന്നതിലേക്കുവരെ കാര്യങ്ങളെത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Fraudulent App promises VIP entry to Ayodhya's Lord Ram consecration ceremony, police issues alert, Raipur, News, Religion, Inauguration, Application, Cheating, Police, Religion, National.