ഫ്രറ്റേണിറ്റി മൂവ്‌മെന്റ്: സി എ യൂസുഫ് പ്രസിഡന്റ്, സന്ദീപ് പത്മിനി, റാശിദ് മുഹ്യുദ്ദീന്‍ ജനറല്‍ സെക്രടറിമാര്‍
കാസര്‍കോട്: (www.kasargodvartha.com 11.02.2021) ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമിറ്റിയുടെ 2021-2023 കാലയളവിലേക്കുള്ള പ്രസിഡന്റായി സി എ യൂസുഫിനെയും ജനറല്‍ സെക്രടറിമാരായി സന്ദീപ് പത്മിനി, റാശിദ് മുഹ്യുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: സിറാജുദ്ദീന്‍ മുജാഹിദ്, സുമ റാണിപുരം (വൈസ് പ്രസിഡന്റുമാര്‍), പ്രസാദ് കുമ്പള, ഫാത്വിമത്തുല്‍ ആഫിയ വി പി, എന്‍ എം വാജിദ് (സെക്രടറിമാര്‍) റാസിഖ് മഞ്ചേശ്വരം, അസ്ലം സൂരംബയല്‍ (സെക്രടറിയേറ്റ് അംഗങ്ങള്‍).
ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രടറി മഹേഷ് തോന്നക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമിറ്റിയംഗം പിബിഎം ഫര്‍മീസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രടറി വസീം ആര്‍എസ് മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, എഫ്‌ഐടിയു ജില്ലാ സെക്രടറി എം ശഫീഖ്, സി എ യൂസുഫ്, റാശിദ് മുഹ്യുദ്ദീന്‍, സുമ റാണിപുരം സംസാരിച്ചു. സിറാജുദ്ദീന്‍ മുജാഹിദ് സ്വാഗതവും ശഹബാസ് കോളിയാട്ട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, President, Secretary, Inauguration, National, Manjeshwaram, Kumbala, Elected, Fraternity Movement: CA Yusuf President, Sandeep Padmini, Rashid Muhyuddin General Secretaries.
< !- START disable copy paste -->