city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിക്ക് ഫ്രാന്‍സ് നല്‍കിയത് കോടികളുടെ നികുതിയിളവ്

ദില്ലി:(www.kasargodvartha.com 13/04/2019) റഫാല്‍ ഇടപാടില്‍ ഫ്രാന്‍സ് അനില്‍ അംബാനിക്ക് നല്‍കിയത് കോടികളുടെ നികുതിയിളവ്. പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലി മോണ്ട് ആണ് രംഗത്തു വന്നത്.

അനില്‍ അംബാനിയുടെ ഫ്രാന്‍സ് അധിഷ്ഠിതമായ റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നല്‍കിയെന്നാണ് ലെ മോണ്ടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിക്ക് ഫ്രാന്‍സ് നല്‍കിയത് കോടികളുടെ നികുതിയിളവ്

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ്. 151 മില്യണ്‍ ഡോളര്‍ നികുതി ഇനത്തില്‍ നല്‍കേണ്ടിയിരന്നുത് 7 മില്യണ്‍ യുറോ നല്‍കി കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഈ കേസിന്റെ അന്വേഷണം നടക്കുന്ന കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Delhi, National, Top-Headlines, Prime minister, Rafale,france government waved millions in tax exemption in favour of ambani following rafale announcment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia