city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ സന്തോഷ് പൂജാരിയുടെ 4 അനുയായികള്‍ അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 24.04.2014)കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കുപ്രസിദ്ധ റൗഡി സന്തോഷ് പൂജാരിയുടെ അനുയായികളായ നാലു പേരെ ഉഡുപ്പിയില്‍ ജില്ലാ ക്രൈം ഇന്റലിജന്‍സ് ബ്യൂറോ അറസ്റ്റു ചെയ്തു. ഒരാള്‍ പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു.

കരംപള്ള ജനതാ കോളനിയിലെ മണി എന്ന മണികണ്ഠ പൂജാരി എന്ന സഞ്ജീവ(29), ഉദ്യാവര്‍ പിത്രോടിയിലെ വിശ്വനാഥ്(27), ഭൂതബെട്ടു തോപ്പനങ്ങാടി ഷിര്‍വയിലെ ഹാരൂണ്‍ റഷീദ്(30), ഉദ്യാവര്‍ ബോളാറ ഗുഡ്ഡെയിലെ അശോക് ജി. പൂജാരി(29) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നു വടിവാള്‍, കത്തികള്‍, കഠാരകള്‍, ഒരു പായ്ക്കറ്റ് മുളകു പൊടി, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടത്.
കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ സന്തോഷ് പൂജാരിയുടെ 4 അനുയായികള്‍ അറസ്റ്റില്‍
മന്നിപ്പാടി ക്രോസില്‍ സംശയ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കളവ് ആസൂത്രണം ചെയ്യുകയാണെന്ന് വ്യക്തമായത്.

ഡി. സി. ഐ. ബി. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ നായകിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സന്തോഷ് പൂജാരി ബെല്‍ഗാം ഹിന്ദല്‍ഗ ജയിലില്‍ കഴിയുകയാണിപ്പോള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് മൂലം തിരുനാള്‍ രാമവര്‍മ

Keywords:  Four Santosh Poojary men arrested with weapons – robbery plan foiled, Mangalore, Police, Jail, Mobile Phone, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia