താനെയില്‍ സ്വകാര്യ ആശുപത്രിയിലെ തീപിടുത്തത്തില്‍ 4 രോഗികള്‍ മരിച്ചു
Apr 28, 2021, 09:42 IST
താനെ: (www.kasargodvartha.com 28.04.2021) മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തില്‍ നാലു രോഗികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ചെ 3.40 മണിയോടെ മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റും അഞ്ച് ആംബുലന്‍സുകളും സ്ഥലത്തെത്തി തീയണച്ചു. ഐസിയുവില്‍ ഉണ്ടായിരുന്ന ആറ് പേരുള്‍പ്പെടെ 20 രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Thane, News, National, Top-Headlines, Hospital, Fire, COVID-19, Four Patients Dead In Fire At Hospital In Maharashtra's Thane