Drowned | അവധി ആഘോഷം കലാശിച്ചത് ദുരന്തത്തില്‍; വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു.
മുംബൈ: (KasargodVartha) അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിന്റെ സന്തോഷം കലാശിച്ചത് ദുരന്തത്തില്‍. മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ മരിച്ചു. ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ശാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേര ആദില്‍ അന്‍സാരി (8) എന്നിവരാണ് മരിച്ചത്. അദ്നാന്‍ സഭാഹത് അന്‍സാരി (4), മരിയ അഖില്‍ അന്‍സാരി (9) എന്നിവരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസിന്റെ അറിയിപ്പ്. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ടവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. കുടുംബം ഒഴുക്കില്‍പെടുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്‍പത് പേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ നില്‍ക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നില്‍ വെള്ളം ഇരമ്പി വരുന്നതും കാണാം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
VIDEO | Visuals of five persons who drowned in a waterfall close to the backwater of Bhushi Dam in Pune's Lonavala area earlier today.
— Press Trust of India (@PTI_News) June 30, 2024
Officials said that the incident happened at 12:30pm when a family was out for a picnic at the scenic spot. They said the bodies of Shahista… pic.twitter.com/qOmk0qQHPa