city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ex-Minister Arrested | ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഴിമതിക്കേസില്‍ അറസ്റ്റില്‍; നന്ദ്യാലയില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു

അമരാവതി: (www.kasargodvartha.com) ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച (09.09.2023) രാവിലെ ആറു മണിയോടെ നന്ത്യല്‍ പൊലീസിലെ സിഐഡി (CID- Crime Investigation Department) വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാര്‍ജുന ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. 10 വര്‍ഷക്കാലം അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു 73 കാരനായ ചന്ദ്രബാബു നായിഡു.

ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റെന്ന് നന്ത്യാല്‍ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു.

നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ചെ മൂന്നു മണിയോടെയാണ് നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കുശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഇതില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു. നായിഡുവിന്റെ മകന്‍ നാരാ ലോകേഷും പൊലീസ് കസ്റ്റഡിയിലാണ്. നാരാ ലോകേഷും പൊലീസും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. നായിഡുവിനെ മെഡികല്‍ പരിശോധനകള്‍ക്കുശേഷം വിജയവാഡയിലേക്ക് മാറ്റും. പ്രതിഷേധം കണക്കിലെടുത്ത് നന്ദ്യാലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.



Ex-Minister Arrested | ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഴിമതിക്കേസില്‍ അറസ്റ്റില്‍; നന്ദ്യാലയില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു


Keywords:  News, National, National-News, Top-Headlines, Malayalam-News, Vijayavada News, Andhra Pradesh News, Ex-Chief Minister, Chandrababu Naidu, Arrested, Corruption Case, Former Andhra Pradesh CM Chandrababu Naidu arrested in corruption case.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia