അനധികൃത നിര്‍മ്മാണം, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ വീട് പൊളിച്ച് മാറ്റാന്‍ നിര്‍ദേശം
Sep 22, 2019, 19:13 IST
ഹൈദരാബാദ്:(www.kasargodvartha.com 22/09/2019) ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന കൃഷ്ണ നദിക്കരയിലെ വസതി പൊളിച്ചു മാറ്റാന്‍ നിര്‍ദേശം. ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയാണ് ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിട്ടി (എ.പി.സി.ആര്‍.ഡി.എ) വീണ്ടും വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.
എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശില്‍നിന്നും ലീസിനെടുത്തതാണ് വീട്.നിലവില്‍ ഈ വീട്ടിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് നേരത്തേയും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആ നോട്ടീസിന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കില്‍ അതോറിട്ടി നേരിട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ചന്ദ്രബാബുവിന്റെ വസതിയോട് ചേര്‍ന്ന് മുഖ്യമന്ത്രിയായിരിക്കെ പണികഴിപ്പിച്ച പ്രജാവേദിക എന്ന് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പോളിച്ചു മാറ്റിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, House, Top-Headlines, Chandra Babu Naidu,Former Andhra CM Naidu's House in Amaravati Served Demolition Notice, Told to Vacate in a Week